ഇന്ത്യൻ സ്കൂളിൽ ‘ബഹ്‌റൈൻ മോഡൽ യുഎൻ’ കോൺഫറൻസ് സമാപിച്ചു


പ്രദീപ് പുറവങ്കര

മനാമ: ദി ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ISB) ഈസ ടൗൺ കാമ്പസിൽ സംഘടിപ്പിച്ച ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് (BMUNIS’26) ശ്രദ്ധേയമായി. ബഹ്‌റൈനിലെ പ്രമുഖ വിദ്യാലയങ്ങളിൽ നിന്നുള്ള 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ 370-ഓളം വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുത്ത രണ്ട് ദിവസം നീണ്ടുനിന്ന കോൺഫറൻസിൽ ആഗോള വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുകയും നയതന്ത്ര കഴിവുകൾ പ്രകടിപ്പിക്കപ്പെടുകയും ചെയ്തു.

article-image

ഐഎസ്ബി ഓണററി ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് കോൺഫറൻസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സന്ത് കുമാർ ദാസരി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ രാജേഷ് നായർ, എംയുഎൻ ഡയറക്ടർ ഛായ ജോഷി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പൂർണ്ണമായും വിദ്യാർത്ഥികൾ തന്നെ നേതൃത്വം നൽകി സംഘടിപ്പിച്ച പരിപാടിയിൽ വിവിധ കൗൺസിലുകളുടെ അധ്യക്ഷത വഹിച്ച വിദ്യാർത്ഥി അധ്യക്ഷന്മാർ ഐക്യരാഷ്ട്രസഭയുടെ യഥാർത്ഥ ശൈലിയിലാണ് ചർച്ചകൾ നയിച്ചത്.

article-image

സെക്രട്ടറി ജനറൽ ജോയൽ ഷൈജു, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഇവായ്ന റേച്ചൽ ബിനു, സംഘാടക സമിതി സ്റ്റുഡന്റ് ഡയറക്ടർ ആര്യൻ സത്യൻ ദാസ്, റിസർച്ച് ആൻഡ് ട്രെയിനിങ് സ്റ്റുഡന്റ് ഡയറക്ടർ സഞ്ജയ് പ്രേജി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. ദി ഇന്ത്യൻ സ്കൂൾ, അബ്ദുൾ റഹ്മാൻ കാനൂ ഇന്റർനാഷണൽ സ്കൂൾ, അൽ നൂർ ഇന്റർനാഷണൽ സ്കൂൾ, ദി ഏഷ്യൻ സ്കൂൾ, ബഹ്‌റൈൻ ബയാൻ സ്കൂൾ, ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ, ഇബ്‌നുൽ ഹൈതം ഇസ്ലാമിക് സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ന്യൂ മില്ലേനിയം സ്കൂൾ, സെന്റ് ക്രിസ്റ്റഫർ സ്കൂൾ എന്നീ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇതിൽ പങ്കാളികളായി.

article-image

സ്വന്തമായി മോഡൽ യുഎൻ (MUN) സംഘടിപ്പിച്ച ബഹ്‌റൈനിലെ ആദ്യ സിബിഎസ്ഇ സ്കൂളാണ് ഇന്ത്യൻ സ്കൂളെന്ന് അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. മികച്ച ഡെലിഗേറ്റ്, മികച്ച സ്പീക്കർ, മികച്ച റിസർച്ചർ, മോസ്റ്റ് ഡിപ്ലോമാറ്റിക് തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തതോടെയാണ് കോൺഫറൻസ് സമാപിച്ചത്.

article-image

ddsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed