കടയ്ക്കൽ സൗഹൃദവേദി ബഹ്‌റൈൻ ലോഗോ പ്രകാശനം ചെയ്തു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ കടയ്ക്കൽ നിവാസികളുടെ കൂട്ടായ്മയായ 'കടയ്ക്കൽ സൗഹൃദവേദി ബഹ്‌റൈൻ' സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ ലോഗോ പ്രകാശനം ചെയ്തു. സ്റ്റാർ വിഷൻ ഇവന്റ്സ് ആൻഡ് മീഡിയ ഗ്രൂപ്പ് ചെയർമാൻ സേതുരാജ്, മാസ്റ്റർ ജഗൻ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം നിർവഹിച്ചു.

പ്രവാസികൾക്കായുള്ള വരുംകാല സാമൂഹിക, ആരോഗ്യ, ജീവകാരുണ്യ സേവന പ്രവർത്തനങ്ങളെക്കുറിച്ച് യോഗത്തിൽ വിശദമായ ചർച്ച നടന്നു. കൂട്ടായ്മയിലെ അംഗങ്ങളുടെ നോർക്ക റൂട്ട്സ് (NORKA Roots) സംബന്ധമായ പ്രവർത്തനങ്ങൾക്ക് സൈഫുദ്ദീൻ, സനൽ ബാലകൃഷ്ണൻ എന്നിവരെ യോഗം ചുമതലപ്പെടുത്തി. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

ജോയ് വെള്ളർവട്ടം, പ്രവീൺ കടയ്ക്കൽ, ബിജു, അനൂപ് കടയ്ക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൂട്ടായ്മയിൽ അംഗങ്ങളാകാൻ താല്പര്യമുള്ള ബഹ്‌റൈനിലുള്ള കടയ്ക്കൽ സ്വദേശികൾ 36888365, 36814291, 38315906 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed