ന്യൂ ഹൊറൈസൺ സ്കൂളിൽ സ്ഥാപക ദിനവും അധ്യാപക ദിനവും ഓണാഘോഷവും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ജന്നൂസാനിലെ ന്യൂ ഹൊറൈസൺ സ്കൂൾ സ്ഥാപക ദിനത്തിന്റെ 26-ാം വാർഷികം, അധ്യാപക ദിനം, ഓണാഘോഷം എന്നിവ സംയോജിപ്പിച്ച് വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. പരമ്പരാഗത കലാപരിപാടികൾ, മത്സരങ്ങൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടെയാണ് കാമ്പസിൽ ആഘോഷങ്ങൾ നടന്നത്.

സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, ഡയറക്ടർ ജയ ജോയ്, പ്രിൻസിപ്പൽ വന്ദന സതീഷ്, ന്യൂ ഹൊറൈസൺ കിന്റർഗാർട്ടൻ പ്രിൻസിപ്പൽ നിഷ രാജേഷ്, ന്യൂ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. മോണിക മാഥൂർ, പി.ടി.എ പ്രതിനിധികൾ, ബ്രെയിൻക്രാഫ്റ്റ് ഇന്റർനാഷണൽ ടീം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ജന്നൂസാൻ കാമ്പസ്, കിന്റർഗാർട്ടൻ വിഭാഗം, സിഞ്ചിൽ പുതുതായി ആരംഭിച്ച ന്യൂ ഹൊറൈസൺ ഇംഗ്ലീഷ് സ്കൂൾ എന്നിവയുൾപ്പെടെ ബഹ്‌റൈനിൽ സ്കൂൾ കൈവരിച്ച വളർച്ചയും 26 വർഷത്തെ പ്രവർത്തന പാരമ്പര്യവും യോഗം അനുസ്മരിച്ചു.

ചടങ്ങിൽ അധ്യാപകരുടെ സേവനങ്ങളെ ആദരിക്കുകയും പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് സംഗീതം, നൃത്തം, ജീവനക്കാരും രക്ഷിതാക്കളും പങ്കെടുത്ത വടംവലി മത്സരം എന്നിവയോടെ ഓണാഘോഷ പരിപാടികൾ അരങ്ങേറി. സ്കൂൾ സമൂഹമൊന്നാകെ പങ്കെടുത്ത പരമ്പരാഗത ഓണസദ്യയോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed