ചരിത്രത്തിലാദ്യമായി ഈ വർഷത്തെ മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ സൗദിയും


ചരിത്രത്തിലാദ്യമായി ഈ വർഷത്തെ മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരത്തിൽ യാഥാസ്ഥിതിക ഇസ്‌ലാമിക രാജ്യമായ സൗദി അറേബ്യ പങ്കെടുക്കും. മോഡലും സമൂഹമാധ്യമങ്ങളിൽ സജീവസാന്നിധ്യവുമായ 27കാരി റൂമി അൽഖഹ്താനിയാണു രാജ്യത്തെ പ്രതിനിധീകരിച്ച് ലോകമെങ്ങുമുള്ള സുന്ദരിമാർക്കൊപ്പം റാന്പിൽ പ്രത്യക്ഷപ്പെടുക. സെപ്റ്റംബർ 28ന് മെക്സിക്കോയിലാണു മിസ് യൂണിവേഴ്സ് സൗന്ദര്യമത്സരം നടക്കുന്നത്. തലസ്ഥാനനഗരമായ റിയാദ് സ്വദേശിനിയാണു അൽഖഹ്താനി. കിരീടാവകാശി 38കാരനായ മുഹമ്മദ് ബിൻ സൽമാനു കീഴിൽ സൗദി അടുത്തകാലത്തായി കടുത്ത യാഥാസ്ഥിതികത്വം ഉപേക്ഷിച്ച് മാറ്റങ്ങൾ ഉൾക്കൊള്ളുന്ന സമീപനമാണു സ്വീകരിക്കുന്നത്. ഏതാനും വർഷങ്ങൾക്കുമുന്പു വരെ സ്ത്രീകൾ വീടിന്‍റെ അകത്തളങ്ങളിൽ ഒതുങ്ങിക്കഴിയാൻ വിധിക്കപ്പെട്ടിരുന്നവരായിരുന്നെങ്കിൽ ഇപ്പോൾ സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചും ഫുട്ബോള്‍ മത്സരം കാണാൻ ഗാലറികളിൽ കയറാന്‍ അനുവദിച്ചും ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞും സംഗീതപരിപാടികൾ ആസ്വദിക്കാൻ അനുമതി നൽകിയും കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവന്നുകഴിഞ്ഞു.

രാജ്യത്തെ വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതിയെന്നും ശരീരം മുഴുവൻ മൂടുന്ന കുപ്പായമായ അബായ(പർദ) ധരിക്കണമെന്നു നിർബന്ധമില്ലെന്നും 2018ൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിർദേശിച്ചിരുന്നു. കർശനമായ മദ്യനിരോധനത്തിന് പേരുകേട്ട സൗദി അറേബ്യ, അടുത്തിടെ മുസ്‌ലിംകളല്ലാത്ത നയതന്ത്രജ്ഞർക്ക് മദ്യം വാങ്ങാൻ അനുമതി നൽകിയിരുന്നു.

article-image

േ്ിേി

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed