വിമാനടിക്കറ്റ് നൽകി സഹായിച്ചു


ബഹ്റൈനിൽ നിയമതടസങ്ങൾ മൂലം മുൻപ് നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിക്ക് തടസം നീക്കിയതിനെത്തുടർന്ന് അനന്തപുരി അസോസിയേഷൻ വിമാനടിക്കറ്റ് നൽകി സഹായിച്ചു. അനന്തപുരി അസോസിയേഷൻ പ്രസിഡന്റ് ദിലീപുമാർ, ജനറൽ സെക്രട്ടറി സന്തോഷ് ബാബു, സുധീർ തിരുനിലത്ത് എന്നിവർ ചേർന്ന് ടിക്കറ്റ് കൈമാറി.

വൈസ് പ്രസിഡന്റ് മഹേഷ് വിശ്വനാഥൻ സഹായപ്രവർത്തനങ്ങൾ ഏകികരിച്ചു. ചടങ്ങിൽ മറ്റു എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെ സഹായവും സാന്നിധ്യവും ഉണ്ടായിരുന്നു. വരും നാളുകളിൽ അനന്തപുരി അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു കൂടുതൽ ഊന്നൽ നൽകുമെന്നു കമ്മറ്റി അറിയിച്ചു.

article-image

dsfds

You might also like

Most Viewed