മുഹറഖ് മലയാളി സമാജം ഇഫ്ത്‌താർ സംഗമം സംഘടിപ്പിച്ചു


മുഹറഖ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഇഫ്ത്‌താർ സംഗമം വിപുലമായി സംഘടിപ്പിച്ചു. മുഹറഖ് സയ്യാനി ഹാളിൽ നടന്ന ഇഫ്‌താർ സ്നേഹ സംഗമത്തിൽ നൂറുകണക്കിന് പേര് പങ്കെടുത്തു, ഡിസ്‌കവർ ഇസ്ലാം മലയാളം വിഭാഗത്തിന്റെ സഹകരണത്തോടെ ആണ് ഇഫ്‌താർ സംഘടിപ്പിച്ചത്. പ്രസിഡന്റ് ശിഹാബ് കറുകപുത്തൂരിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇഫ്താർ കമ്മറ്റി കൺവീനർ അബ്‌ദുൽ മൻഷീർ സ്വാഗതം ആശംസിച്ചു. 

ഡിസ്കവർ ഇസ്ലാം പ്രതിനിധി ഷഫീക് അബൂബക്കർ റമദാൻ സന്ദേശം നൽകി. ഇന്ത്യൻ സ്കൂൾ എക്‌സികുട്ടീവ് അംഗം ബിജു ജോർജ് ആശംസകൾ നേർന്നു. നിരവധി സാമൂഹിക സംഘടന നേതാക്കൾ പങ്കാളികൾ ആയി. സെക്രട്ടറി രജീഷ് പിസി, ട്രഷറർ ബാബു എം കെ, ഇഫ്‌താർ കമ്മറ്റി ജോ. കൺവീനർ അബ്ദുൽ റഹുമാൻ എന്നിവർ നേതൃത്വം നൽകി.

article-image

qwdssde

You might also like

Most Viewed