മഞ്ഞുമ്മൽ ബോയ്സി ചിത്രീകരിച്ച ഗുണ കേവിൽ ഒരു മാസത്തിനിടെ എത്തിയത് അൻപതിനായിരത്തിലേറെ സഞ്ചാരികൾ


മഞ്ഞുമ്മൽ ബോയ്സ് ഹിറ്റാക്കിയ ഗുണ കേവിൽ കഴിഞ്ഞ ഒരു മാസത്തിനിടെ എത്തിയത് അൻപതിനായിരത്തിലേറെ സഞ്ചാരികൾ. ഗുഹയിലേക്കുള്ള പാതയിൽ പടർന്ന് കിടക്കുന്ന വേരുകളിൽ ഇരുന്ന് ചിത്രങ്ങളെടുത്തും ഗുണ കേവിന്റെ മുകളിൽ നിന്ന് ഗേറ്റ് വഴി താഴേക്ക് നോക്കാനും വൻ തിരക്കാണിവിടെ. മലയാളികളായ സഞ്ചാരികളാണ് ഇവിടെയെത്തുന്നവരിൽ കൂടുതലും.

കേരളത്തിൽ മാത്രമല്ല, തമിഴ് നാട്ടിലും മഞ്ഞുമ്മൽ ബോയ്സ് സൂപ്പർ ഹിറ്റാണ്. തമിഴ് സിനിമകളെ പോലും ബോക്സ് ഓഫീസിൽ തകർത്തുകൊണ്ടാണ് മഞ്ഞുമ്മൽ മുന്നേറി നിൽക്കുന്നത്. കമൽ ഹാസൻ നായകനായെത്തി 1991-ൽ റിലീസ് ചെയ്ത ചിത്രമാണ് ഗുണ. ഡെവിൾസ് കിച്ചൺ എന്ന് പേരിൽ അറിയപ്പെട്ടിരുന്നു ഗുഹ, ഗുണ സിനിമയ്ക്ക് ശേഷമാണ് അവിടം ഗുണ കേവ് ആയി മാറിയത്.

article-image

dfsvdfsdfsdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed