കെ.എം.സി.സി ബഹ്റൈന്‍ മനാമ സൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സൂക്ക് ഇഫ്താര്‍ ശ്രദ്ധേയമായി

കെ.എം.സി.സി ബഹ്റൈന്‍ മനാമ സൂക്ക് കമ്മിറ്റി സംഘടിപ്പിച്ച സൂക്ക് ഇഫ്താര്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മനാമ ഡെല്‍മണ്‍ സെന്‍ററിനടുത്ത് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നടന്ന സംഗമത്തിൽ ആയിരത്തി ഇരുന്നൂറില്‍ അധികം ആളുകൾ പങ്കെടുത്തു.
കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ഓര്‍ഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, ഭാരവാഹികളായ ശംസുദ്ദീന്‍ വെള്ളികുളങ്ങര, ഗഫൂര്‍ കൈപ്പമംഗലം, എ.പി. ഫൈസല്‍, അസ്‍ലം വടകര, നിസാര്‍ ഉസ്മാന്‍, ഷാജഹാന്‍ പരപ്പന്‍പൊയില്‍, സൂക്ക് കെ.എം.സി.സി രക്ഷാധികാരികളായ ഇഖ്ബാല്‍ താനൂര്‍, ഫിറോസ് കല്ലായി, അശ്റഫ് അഴിയൂര്‍, വിവിധ ജില്ല−മണ്ഡലം ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നൽകി.
േ്ുൂ്ു