വി ഡി സതീശന്റേത് ഫ്രോഡ് രാഷ്ട്രീയം; ഇ പി ജയരാജൻ


പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി എൽഡിഎഫ് കൺവീന‍ർ ഇ പി ജയരാജൻ. വി ഡി സതീശനെതിരെ നിരവധി അധിക്ഷേപങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. അശ്ലീല വീഡിയോ നിർമ്മിച്ച് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന വ്യത്തികെട്ട രാഷ്ട്രീയക്കാരനാണ് വി ഡി സതീശനെന്ന് ഇപി ആരോപിച്ചു. ഫ്രോഡ് രാഷ്ട്രീയമാണ് വി ഡി സതീശന്റേത്. കള്ളപ്പണം ഉണ്ടാക്കൽ, വ്യാജ നിർമിതി, ചീത്ത വിളിക്കൽ ഒക്കെയാണ് സതീശന്റെ ശൈലി. അങ്ങനെ ഒരാളെ എങ്ങനെ കോൺഗ്രസ് പ്രതിപക്ഷ നേതാവാക്കി. എല്ലാവരെയും മോശക്കാരാക്കി വെള്ളക്കുപ്പായം ഇട്ടു നടക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം. തെളിവ് ഉണ്ടെന്ന് പറഞ്ഞു തെളിവ് ഉണ്ടാക്കുകയാണ്. ഇങ്ങനെയൊരു പ്രതിപക്ഷ നേതാവ് ഉണ്ടായത് കേരളത്തിന്റെ കഷ്ടകാലമാണ്. വി ഡി സതീശന്റെ രാഷ്ട്രീയ നിലവാരത്തിലേക്ക് താഴാനില്ല. വി ഡി സതീശന്റെ ആരോപണങ്ങൾക്ക് ഇനി മറുപടി പറയാനില്ലെന്നും ഇ പി വ്യക്തമാക്കി.ഫ്രോഡ് രാഷ്ട്രീയമാണ് വി ഡി സതീശന്റേത്. വീട് നിർമ്മിച്ച് നൽകാൻ വി ഡി സതീശൻ വിദേശത്ത് പോയി പണം പിരിച്ചെന്നും എന്നാൽ ആ പണം കൊണ്ട് വീട് നിർമ്മിച്ചില്ലെന്നും ഇ പി ആരോപിച്ചു. പുനർജനിയുടെ പേരില്‍ പിരിച്ച പണം സതീശൻ എന്ത് ചെയ്തുവെന്നും ഇപി ചോദിച്ചു.

എൻജിഒകളും മറ്റ് സംഘടനകളും നിർമ്മിച്ച് നൽകിയ വീട് സതീശൻ തൻ്റെ പേരിൽ ചേർത്തുവെന്ന് ഇ പി വിമർശിച്ചു. പി വി അൻവറിൻ്റെ ആരോപണത്തിന് സതീശന് മറുപടിയില്ല. ഇൻകം ടാക്സ് അന്വേഷണം വന്നപ്പോൾ പ്രതിപക്ഷ പദവി ഉപയോഗിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. രക്ഷപ്പെടാൻ കഴിയുന്നില്ലെന്ന് വന്നപ്പോൾ വി ഡി സതീശൻ ഡൽഹിക്ക് പോയി. ബിജെപി, ആർഎസ്എസ് നേതാക്കളെ കണ്ട് ധാരണയുണ്ടാക്കിയെന്നും ഇപി പറഞ്ഞു. കേരളത്തിലെ ഇടതുപക്ഷത്തെ ശകത്മായും ബിജെപിയെ മൃദുവായും എതിർക്കാമെന്ന് ധാരണയുണ്ടാക്കിയാണ് സതീശൻ ഡൽഹിയിൽ നിന്ന് മടങ്ങിയതെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇപ്പോൾ അതാണ് കേരളത്തിൽ വി ഡി സതീശൻ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ഇപി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് തന്റെ ഭാര്യയുടെ തല വെട്ടി മാറ്റി സ്വപ്ന സുരേഷിന്റെ തല വെച്ചു പ്രചരിപ്പിച്ചത് വി ഡി സതീശനും കൂട്ടരുമാണ്. കഴിഞ്ഞ ദിവസത്തെ ഫോട്ടോ പുറത്തു വിട്ടതും സതീശനാണ്. ഭാര്യയും മകനും ഏതോ കമ്പനിക്കാർക്കൊപ്പം നിൽക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുകയാണ്. രാജീവ്‌ ചന്ദ്രശേഖറിനൊപ്പം മറ്റൊരു സ്ത്രീ ഇരിക്കുന്ന ഫോട്ടോയിൽ തന്റെ ഭാര്യയുടെ തല സ്ഥാപിച്ചു പ്രചരിപ്പിച്ചതിന് പിന്നിൽ വി ഡി സതീശനാണ്. നിരാമയയുമായി ബന്ധമില്ലെന്ന് രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ട്. അത് എല്ലാവരും ഒന്ന് കേട്ട് നോക്കുന്നത് നല്ലതാണെന്നും ഇപി പറഞ്ഞു. രാജീവ്‌ ചന്ദ്രശേഖറിന്റെ വക്കാലത്തു എടുക്കേണ്ട കാര്യം തനിക്കില്ലെന്നും ഇപി പറഞ്ഞു.

article-image

ASADSADSADS

You might also like

Most Viewed