മനാമ ക്യാപിറ്റൽ ഗവർണറുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു തുടങ്ങി

മനാമ ക്യാപിറ്റൽ ഗവർണർ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ റാഷിദ് അൽ ഖലീഫയുടെ മേൽനോട്ടത്തിൽ റമദാൻ മാസം വിതരണം ചെയ്യുന്ന ഭക്ഷണ കിറ്റുകൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറം വഴി വിതരണം ചെയ്തു തുടങ്ങിയെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാ വർഷവും നടക്കുന്ന ഈ പരിപാടിയിലൂടെ അർഹതപ്പെട്ടവർക്കാണ് ഭക്ഷണകിറ്റുകൾ നൽകിവരുന്നത്.
ക്യാപിറ്റൽ ഗവർണറ്റ് ഉദ്യോഗസ്ഥൻമാരുടെ സാന്നിദ്ധ്യത്തിൽ ഡയറക്ടർ ഓഫ് ഇൻഫർമേഷൻ& ഫോളോഅപ് മേധാവി യൂസഫ് യാഖൂബ് ലോറി ബികെഎസ്എഫ് രക്ഷാധികാരിയായ ബഷീർ അമ്പലായിക്ക് ആദ്യ കിറ്റ് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. വൺ ബഹ്‌റൈൻ പ്രതിനിധി ആന്റണി പൗലോസ്, ബി കെ എസ് എഫ് പ്രവർത്തകരായ അജീഷ് കെ.വി, സലീം മമ്പ്ര, മനോജ് വടകര, ലത്തീഫ് മരക്കാട്ട്, അൻവർ ശൂരനാട്, ബഷീർ കുമരനെല്ലൂർ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ിുപ്ിപു