ഗുദൈബിയ കൂട്ടം ലേഡീസ് വിങ് ശിഫ അൽ ജസീറ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
ഗുദൈബിയ കൂട്ടം ലേഡീസ് വിങ് ശിഫ അൽ ജസീറ ആശുപത്രിയുമായി ചേർന്ന് മെഡിക്കൽ ക്യാമ്പും സ്തനാർബുദ ബോധവത്കരണ സെമിനാറും നടത്തി. ക്യാമ്പിൽ അറുപതോളം പേർ പങ്കെടുത്തു. ബോധവത്കരണ സെമിനാറിന് ഡോ. ബെറ്റി മറിയാമ്മ ബോബൻ നേതൃത്വം നൽകി. ഗുദൈബിയ കൂട്ടം എക്സിക്യൂട്ടിവ് അംഗം പ്രവീണ സ്വാഗതവും അനുപ്രിയ നന്ദിയും പറഞ്ഞു. ലേഡീസ് വിങ് ഗ്രൂപ്പിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ സജിത സലാം, നസീറ ജെലീൽ എന്നിവർക്ക് സമ്മാനവും നൽകി.
bdfbdfdfdfsddddd
