വർഗീയ പരാമർശം ഒരു വർഷം തടവുശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: സമൂഹത്തിൽ ഭിന്നതയും ചേരിതിരിവും ഉണ്ടാക്കുന്ന രീതിയിൽ വർഗീയ പരാമർശങ്ങൾ അടങ്ങിയ പരസ്യ പ്രസംഗം നടത്തിയാൾക്ക് ഒരു വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. നോർത്തേൺ ഗവർണറേറ്റ് മൈനർ ക്രിമിനൽ കോടതിയുടേതാണ് വിധിയെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

പ്രതി പൊതുജനമധ്യത്തിൽ സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് സൈബർ ക്രൈം ഡയറക്ടറേറ്റാണ് കേസ് എടുത്തത്. ഇസ്ലാമിക പ്രമുഖരെയും ചിഹ്നങ്ങളെയും അധിക്ഷേപിക്കുന്നതും സമൂഹത്തിന്റെ സമാധാനത്തെയും ഐക്യത്തെയും ദോഷകരമായി ബാധിക്കുന്നതുമായ പരാമർശങ്ങൾ പ്രസംഗത്തിൽ ഉണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ വീഡിയോ ദൃശ്യങ്ങൾ കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷം പ്രതിയെ കസ്റ്റഡിയിൽ കോടതിയിൽ ഹാജരാക്കുകയായിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്നതിനും ചേരിതിരിവ് ഉണ്ടാക്കുന്നതിനുമുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ചീഫ് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

article-image

asfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed