രണ്ട് വർഷത്തെ ജനന സർട്ടിഫിക്കറ്റ് പ്രതിസന്ധിക്ക് അവസാനം; ബഹ്റൈനിലെ അമ്മയും രണ്ട് കുഞ്ഞുങ്ങളും നാട്ടിലേക്ക് മടങ്ങി


പ്രദീപ് പുറവങ്കര

മനാമ: രണ്ട് വർഷത്തോളം നീണ്ടുനിന്ന ജനന സർട്ടിഫിക്കറ്റ് സംബന്ധമായ നിയമ-രേഖാ പ്രതിസന്ധികൾക്ക് വിരാമമിട്ട്, പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിലൂടെ അമ്മയും രണ്ട് കുഞ്ഞുങ്ങളും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങി. അരുണിമ ബേബി, മക്കളായ ഗ്രീവ മറിയം, സയാൻ മുഹമ്മദ് എന്നിവരാണ് ഇന്ന് രാവിലെ എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലേക്ക് തിരിച്ചത്.

കുട്ടികളുടെ ജനന രേഖകളും മറ്റ് നിയമപരമായ പ്രമാണങ്ങളും യഥാസമയം ലഭിക്കാതിരുന്നതിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസത്തിലായ കുടുംബം 2026 മാർച്ചിലാണ് പ്രവാസി ലീഗൽ സെല്ലിനെ സമീപിച്ചത്. സ്ഥിരമായ തൊഴിലില്ലാതെ ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടിയ കുടുംബത്തിന് പി.എൽ.സി താൽക്കാലിക സഹായങ്ങൾ ലഭ്യമാക്കി. തുടർന്ന് പാനൽ അഭിഭാഷകൻ അഡ്വ. താരിഖ് അലോൺ മുഖേന നടത്തിയ നിരന്തര നിയമപോരാട്ടത്തിനൊടുവിൽ കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.

ഷിഫ അൽ ജസീറ മെഡിക്കൽ സെന്ററിലുണ്ടായിരുന്ന കുടിശ്ശിക തുകയിൽ മാനേജ്‌മെന്റ് 70 ശതമാനം ഇളവ് അനുവദിച്ചതും, പത്ത് മാസത്തോളം വാടക മുടങ്ങിയിട്ടും വീടൊഴിപ്പിക്കാതെ നിന്ന ഉടമയുടെ കരുണയും കേസിൽ ആശ്വാസമായി. മുൻ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ്, വെൽഫെയർ വിംഗ്, ബഹ്‌റൈൻ ഇമിഗ്രേഷൻ അധികൃതർ എന്നിവരുടെ സഹകരണവും യാത്ര വേഗത്തിലാക്കി. കുഞ്ഞുങ്ങൾ ജനിച്ചാൽ ജനന സർട്ടിഫിക്കറ്റും മറ്റു രേഖകളും യഥാസമയം എടുക്കണമെന്നും, ചെറിയ വീഴ്ചകൾ വലിയ നിയമക്കുരുക്കുകൾക്ക് കാരണമാകുമെന്നും പി.എൽ.സി ബഹ്‌റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത് ഓർമ്മിപ്പിച്ചു.

article-image

fgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed