സ്വദേശികൾക്ക് തൊഴിൽവിപണിയിൽ പ്രഥമപരിഗണന ; തൊഴിൽ മന്ത്രാലയവും ബഹ്‌റൈൻ ചേമ്പറും കൈകോർക്കുന്നു


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ തൊഴിൽ വിപണിയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും ബഹ്‌റൈൻ പൗരന്മാർക്ക് കൂടുതൽ ഗുണനിലവാരമുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി തൊഴിൽ മന്ത്രാലയവും ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും സഹകരണം ശക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉന്നതതല ചർച്ചകൾ കഴിഞ്ഞദിവസം നടന്നു.

തൊഴിൽ-നിയമ കാര്യ മന്ത്രി യൂസിഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫും ബി.സി.സി.ഐ ചെയർമാൻ നബീൽ ഖാലിദ് കനൂവും തമ്മിലായിരുന്നു കൂടിക്കാഴ്ച. ബി.സി.സി.ഐ സെക്കൻഡ് വൈസ് ചെയർമാൻ നവാഫ് ഖാലിദ് അൽ സയാനി, ആക്ടിങ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ഷൈമ അബ്ദുള്ള ജുമാ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. തൊഴിൽ വിപണിയിൽ ബഹ്‌റൈൻ പൗരന്മാരെ 'ഫസ്റ്റ് ചോയ്സ്' (പ്രഥമ പരിഗണന) ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സംയുക്ത നീക്കങ്ങളും യോഗത്തിൽ ചർച്ചയായി.

സ്വകാര്യ മേഖലയിലെ ബിസിനസുകളെ പ്രതിനിധീകരിക്കുന്നതിലും ബഹ്‌റൈന്റെ സമഗ്ര സാമ്പത്തിക വികസനത്തിന് സംഭാവന നൽകുന്നതിലും ബി.സി.സി.ഐ വഹിക്കുന്ന പങ്കിനെ മന്ത്രി യൂസിഫ് അബ്ദുൽഹുസൈൻ ഖലഫ് പ്രശംസിച്ചു. ദേശീയ തൊഴിൽ സംരംഭങ്ങൾക്കും സ്വദേശി ജീവനക്കാരുടെ കാര്യക്ഷമതയും മത്സരശേഷിയും വർധിപ്പിക്കുന്നതിനും ചേംബർ നൽകുന്ന പിന്തുണയെ അദ്ദേഹം എടുത്തുപറഞ്ഞു. ബിസിനസ്സ് മേഖലയെ പിന്തുണയ്ക്കുന്ന ഗവൺമെന്റ് സംരംഭങ്ങളെ ബി.സി.സി.ഐ ചെയർമാൻ നബീൽ കനൂ സ്വാഗതം ചെയ്തു.

article-image

sdffsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed