വിശുദ്ധ റമദാൻ കാമ്പയിൻ സ്വാഗതസംഘം രൂപീകരിച്ചു
വിശുദ്ധ റമദാനിൽ ഐ.സി.എഫ് ഇസാടൗണിന് കീഴിൽ നടത്തിവരുന്ന വിവിധ സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പിനായി 33 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കുഞ്ഞുട്ടി ഇരിമ്പിളിയം (ചെയർമാൻ), ഉസ്മാൻ സഖാഫി ആലക്കോട് (കൺവീനർ), ഫിറോസ് കൊല്ലം (ഫിനാൻസ്) എന്നിവരാണ് ഭാരവാഹികൾ. ഇഫ്താറിന് പുറമെ റിലീഫ്, ബദർദിനം, ലൈലത്തുൽ ഖദ്ർ, ഇഅ്തികാഫ് ജൽസ, ഫാമിലി ഇഫ്താർ, ഖത്മുൽ ഖുർആൻ, സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കും. പെരുന്നാൾ ദിവസം നടക്കുന്ന ഈദ് മുലാഖാത്തോടെ ഒരു മാസം നീളുന്ന റമദാൻ കാമ്പയിൻ സമാപിക്കും. ഉസ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.കെ. അഹ്മദ് സ്വാഗതം പറഞ്ഞു. അബ്ബാസ് മണ്ണാർക്കാട്, ബഷീർ ആവള, ഷെനിൽ, സഈദ് മുസ്‌ലിയാർ തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി. ഫിറോസ് കരുനാഗപ്പള്ളി നന്ദി പറഞ്ഞു.
AZxzZX
