പാക്ട് 'ഒരുമയുടെ പൊന്നോണം' നാളെ ഇന്ത്യൻ ക്ലബ്ബിൽ നടക്കും
പ്രദീപ് പുറവങ്കര
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) സ്റ്റാർ വിഷനുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി "പാക് ഒരുമയുടെ പൊന്നോണം" നാളെ ( സെപ്റ്റംബർ 18 വെള്ളിയാഴ്ച) ഗുദൈബിയയിലെ ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും.
കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ സന്ദീപ് സിംഗ് ചടങ്ങിൽ പങ്കെടുക്കും. പ്രമുഖ വ്യവസായിയും അമദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടറുമായ പമ്പാവാസൻ നായർ മുഖ്യാതിഥിയായിരിക്കും.
ആഘോഷങ്ങളുടെ ഭാഗമായി റൈറ്റ് ചോയ്സ് ഒരുക്കുന്ന വിപുലമായ പരമ്പരാഗത ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 39871460, 39143350 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
fgfg

