കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു


കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024-2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ല പ്രസിഡന്റ് ശറഫുദ്ദീൻ മാരായമംഗലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇൻമാസ് ബാബു പട്ടാമ്പി റിപ്പോർട്ടും, ട്രഷറർ ഹാരിസ് വി.വി. തൃത്താല കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, ജില്ല നിരീക്ഷകൻ ശംസുദ്ദീൻ വെള്ളിക്കുളങ്ങര, സമസ്ത ബഹ്‌റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞമ്മദ് ഹാജി, സമസ്ത ജനറൽ സെക്രട്ടറി എസ്‌.എം. അബ്ദുൽ വാഹിദ് എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി ഇൻമാസ് ബാബു സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു. റിട്ടേണിങ് ഓഫിസർമാരായ എൻ.കെ. അബ്ദുൽ അസീസ്, അഷ്‌റഫ് കക്കണ്ടി, ശിഹാബ് പ്ലസ് എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. പ്രസിഡന്റ് ഇൻമാസ് ബാബു പട്ടാമ്പി, ജനറൽ സെക്രട്ടറി നിസാമുദ്ദീൻ മാരായമംഗലം, ട്രഷറർ ഹാരിസ് വി.വി. തൃത്താല, ഓർഗനൈസിങ് സെക്രട്ടറി ആഷിക് മേഴത്തൂർ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി യൂസഫ് മുണ്ടൂർ, നൗഫൽ പടിഞ്ഞാറങ്ങാടി, മാസിൽ പട്ടാമ്പി, അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം എന്നിവരെയും സെക്രട്ടറിമാരായി അനസ് നാട്ടുകൽ, ഷഫീക്ക് വല്ലപ്പുഴ, ഫൈസൽ വടക്കഞ്ചേരി, അൻസാർ ചങ്ങലീരി, അബ്ദുൽ കരീം പെരിങ്ങോട്ടുകുറുശ്ശി എന്നിവരെയും തെരഞ്ഞെടുത്തു.

article-image

hkk

You might also like

  • Straight Forward

Most Viewed