ആരോഗ്യ മേഖല മെച്ചപ്പെടുത്താൻ വൻ പദ്ധതികളുമായി ബഹ്റൈൻ


പൗരന്മാർക്കും പ്രവാസികൾക്കും മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പുവരുത്തുന്ന രീതിയിൽ ആരോഗ്യമേഖല നവീകരിക്കുമെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. നിലവിൽ രാജ്യത്തെ സർക്കാർ ആശുപത്രികളിൽ 745 ഡോക്ടർമാരും 3,132 നഴ്സുമാരും 549 സപ്പോർട്ട് മെഡിക്കൽ പ്രഫഷനലുകളുമാണ് സേവനമനുഷ്ഠിക്കുന്നത്. ഒമ്പത് ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു. സമഗ്രവും ഉയർന്ന നിലവാരമുള്ളതും സുസ്ഥിരവുമായ ആരോഗ്യ സേവനങ്ങൾ വരുംദിവസങ്ങളിൽ ശക്തമാക്കാനാണ് തീരുമാനം.

കഴിഞ്ഞ വർഷം സർക്കാർ ആശുപത്രികളിൽ നിന്ന് 17,502 ശസ്ത്രക്രിയകളാണ് നടത്തിയത്. ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതി തലവൻ ഡോ. മഹ്ദി അൽ ശുവൈഖിന്റെ നേതൃത്വത്തിൽ തയാറാക്കിയ 5000 പേജുള്ള അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് അധികൃതർ രാജ്യത്തെ ആരോഗ്യമേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കിയത്.

article-image

zdfdsdsa

You might also like

  • Straight Forward

Most Viewed