ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു


ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ റിഫ ഏരിയ പ്രവർത്തകർക്കും സഹകാരികൾക്കുമായി ഡെസേർട്ട് ക്യാമ്പ് സംഘടിപ്പിച്ചു. സഖീറിലെ പ്രത്യേകം തയാറാക്കിയ ടെൻറിൽ നടന്ന പരിപാടിയിൽ ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ കേന്ദ്ര പ്രസിഡന്‍റ് എം.എം. സുബൈർ, ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ്‌വി, വൈസ് പ്രസിഡന്‍റ് ജമാൽ നദ്‌വി, അസിസ്റ്റന്‍റ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എന്നിവർക്കുള്ള സ്വീകരണവും റിഫ ഏരിയയുടെ പ്രവർത്തനോദ്ഘാടനവും നടന്നു.

വ്യത്യസ്ത മത്സരങ്ങൾ, കുട്ടികളുടെ കലാപരിപാടികൾ, സ്ത്രീകളുടെ അന്താക്ഷരി ഗാനം എന്നിവയുമുണ്ടായിരുന്നു.  ഏരിയ പ്രസിഡന്‍റ് അബ്ബാസ് മലയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്‍റ് അഹമ്മദ് റഫീഖ്, സെക്രട്ടറി നജാഹ്, ക്യാമ്പ് കൺവീനർ യൂനുസ് രാജ് എന്നിവർ സംസാരിച്ചു.

article-image

gjg

You might also like

  • Straight Forward

Most Viewed