തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർഥി


തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകി. ഉടൻ തന്നെ സ്ഥാനാർഥി പ്രഖ്യാപനം ഔദ്യോഗികമായി നടക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇടത് സ്ഥാനാർഥിയായി പന്ന്യൻ രവീന്ദ്രനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ലെങ്കിലും കൂടുതൽ സാധ്യത ശശി തരൂരിന് തന്നെയാണ്. ഇതോടെയാണ് തിരുവനന്തപുരത്ത് കേന്ദ്ര നേതാവിനെ തന്നെ മത്സരരംഗത്തിറക്കാൻ ബിജെപി തീരുമാനം. രാജീവ് ചന്ദ്രശഖറിനെ കൂടാതെ സുരേഷ് ഗോപിയും വി മുരളീധരനും പട്ടികയിലെന്ന് സൂചനയുണ്ട്. ബിജെപി യുടെ ആദ്യ പട്ടികയിൽ അക്ഷയ് കുമാർ, കങ്കണ റണോട്ട്, യുവരാജ് സിംഗ് ഉൾപ്പെടെയുള്ളവർക്ക് സാധ്യതയുണ്ട്.

നരേന്ദ്ര മോദി, രാജ് നാഥ് സിംഗ്, അമിത് ഷാ, ബൻസുരി സ്വരാജ്, അക്ഷയ് കുമാർ, കങ്കണ റണോട്ട്, യുവരാജ് സിംഗ്, കപിൽ മിശ്ര, സതീഷ് പൂനിയ, ശിവരാജ് സിംഗ് ചൗഹാൻ, ദിനേശ് ശർമ്മ, അണ്ണാമലൈ, ത്രിവേന്ദ്ര റാവത്ത്, സുരേഷ് ഗോപി, രാജീവ്‌ ചന്ദ്രശേഖർ, വി മുരളീധരൻ എന്നിവരാണ് ബിജെപി യുടെ ആദ്യ പട്ടികയിൽ ഉൾപ്പെടാനിടയുള്ളവർ

article-image

zxcxzc

You might also like

  • Straight Forward

Most Viewed