ബഹ്റൈൻ തൃശൂർ കുടുംബം സീസൺ−1 ബാഡ്മിന്‍റൺ ടൂർണമെന്‍റ് സംഘടിപ്പിച്ചു
ബഹ്റൈനിലെ തൃശൂർ സ്വദേശികളുടെ കൂട്ടായ്മയായ ബഹ്റൈൻ തൃശൂർ കുടുംബം സീസൺ−1 ബാഡ്മിന്‍റൺ ടൂർണമെന്‍റ് സംഘടിപ്പിച്ചു. കരാനയിലെ ഹോം ഓഫ് ബാഡ്മിന്‍റൺ കോർട്ടിൽ നടത്തിയ ടൂർണമെന്‍റിൽ 16 ടീമുകൾ പങ്കെടുത്തു. വിപിൻ−ഡെറിൻ ടീം വിജയികളും സക്കി−ഫരീദ് ടീം റണ്ണറപ്പുമായി. ട്രോഫികളും കാഷ് അവാർഡുകളും ബി.ടി.കെ സ്പോർട്സ് സെക്രട്ടറി വിജോ വർഗീസ്, ബി.ടി.കെ സെക്രട്ടറി അനൂപ് ചുങ്കത്ത് എന്നിവർ കൈമാറി.
സ്പോർട്സ് സെക്രട്ടറി വിജോ വർഗീസ്, ബി.ടി.കെ പ്രസിഡന്‍റ് ജോഫി ജോസ്, ട്രഷറർ നീരജ് നാരായണൻ, വൈസ് പ്രസിഡന്‍റ് സലിം ഇബ്രാഹിം, ജോയന്‍റ് സെക്രട്ടറി വിനോദ് ഇരിക്കലി, ഫൗണ്ടർ മെംബറായ നിജേഷ് മാള എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
fyjfhjf
