ബഹ്‌റൈൻ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ ആരംഭം പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു

ബഹ്‌റൈൻ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി മാർച്ച് എട്ടിന് വെള്ളിയാഴ്ച്ച സംഘടിപ്പിക്കുന്ന ആരംഭം പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് അഡ്വ.വി.എസ്. ജോയ്, കെ.പി.സി.സി അംഗം അഡ്വ.എ.എം.രോഹിത് തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിന് വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം പോസ്റ്റർ പ്രകാശനം ചെയ്തു.ചടങ്ങിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, സംഘടന ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ ജനറൽ സെക്രട്ടറിമാരായ സൈദ് എം.എസ്, ഷമീം കെ.സി, വൈസ് പ്രസിഡന്റുമാരായ ചെമ്പൻ ജലാൽ, ജവാദ് വക്കം, ഗിരീഷ് കാളിയത്ത്, ഐ.വൈ.സി ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ, ജില്ല പ്രസിഡൻറുമാരായ ജാലിസ്, സൽമാനുൽ ഫാരിസ് തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും പ്രോഗ്രാം കൺവീനർ ബഷീർ തറയിൽ നന്ദിയും പറഞ്ഞു.
ൈ്ോ്