വോയ്സ് ഓഫ് ബഹ്റൈൻ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി

വോയ്സ് ഓഫ് ബഹ്റൈൻ ശിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. രാവിലെ എട്ടിന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ഒന്നുവരെ നീണ്ടുനിന്നു. സാമൂഹിക പ്രവർത്തകനും വോയിസ് ഓഫ് ആലപ്പിയുടെ പ്രസിഡന്റുമായ സിബിൻ സലിം മുഖ്യാതിഥിയായിരുന്നു.
മെഡിക്കൽ ക്യാമ്പിനുപുറമേ നോർക്ക രജിസ്ട്രേഷനും കുട്ടികൾക്കായുള്ള ചിത്രരചന മത്സരവും ചടങ്ങിന്റെ മുഖ്യാകർഷണമായി. ഒട്ടനവധി പേർ ഈ സേവനങ്ങൾ വിനിയോഗിച്ചു.
ൈോോി