ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രവർത്തകസംഗമം സംഘടിപ്പിച്ചു


ബഹ്‌റൈൻ പ്രവാസ ഭൂമികയിലെ സേവനപാതയിൽ കൂടുതൽ ശ്രദ്ധ ചെലുത്തി മുന്നോട്ട് പോകുമെന്ന് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് എം.എം. സുബൈർ പറഞ്ഞു. വെസ്റ്റ് റിഫയിൽ പ്രവർത്തകസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറി യൂനുസ് രാജ് രണ്ടുവർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. അലി അഷ്‌റഫ്, ഇ.കെ. സലിം ഇ.കെ, മുഹമ്മദലി, എ.എം. ഷാനവാസ് തുടങ്ങിയവർ റിപ്പോർട്ട് ചർച്ചയിൽ പങ്കെടുത്തു. 2024 −2025 കാലയളവിലെ പ്രവർത്തന പദ്ധതികൾ വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി വിശദീകരിച്ചു.

എക്സിക്യൂട്ടിവ് അംഗം അബ്ദുൽ ഹഖ്, പി.പി. ജാസിർ, വനിത വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, യൂത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് യൂനുസ് സലിം, ടീൻ ഇന്ത്യ ബോയ്‌സ് ക്യാപ്റ്റൻ ഷാദി റഹ്‌മാൻ, ടീൻസ് ഗേൾസ് ക്യാപ്റ്റൻ മറിയം ബഷീർ, മനാമ ഏരിയ പ്രസിഡന്റ് എം.എം. മുഹിയുദ്ദീൻ, റിഫ ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ്, മുഹറഖ് ഏരിയ പ്രതിനിധി മുഹമ്മദ് അലി തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ദിയ നസീം, തമന്ന നസീം എന്നിവർ ഗാനമാലപിച്ചു.

article-image

ുു്േ

You might also like

Most Viewed