കുവൈത്ത് അമീൻറെയും യു.എ.ഇ പ്രസിഡൻറിനേയും ബഹ്റൈൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് ബഹ്റൈൻ മന്ത്രിസഭ യോഗം


കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിൻറെയും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻറെയും ബഹ്റൈൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് ബഹ്റൈൻ മന്ത്രിസഭ യോഗം വിലയിരുത്തി. ഇരു രാഷ്ട്ര നേതാക്കളുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ നടത്തിയ കൂടിക്കാഴ്ചയും ചർച്ചയും ബഹ്റൈനുമായുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ടെന്നും മന്ത്രിസഭായോഗം വിലയിരുത്തി. 

നാഷനൽ ആക്ഷൻ ചാർട്ടറിൻറെ ഓർമപുതുക്കൽ രാജ്യത്തിന് വിവിധ രംഗങ്ങളിൽ മുന്നോട്ടു കുതിക്കാൻ കഴിഞ്ഞതിൻറെ കൂടി സ്മരണയാണെന്ന് കാബിനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ യോഗത്തിൽ വ്യക്തമാക്കി. സ്ഥാപകദിനമാചരിക്കുന്ന സൗദി അറേബ്യക്കും  ദേശീയ ദിനമാഘോഷിക്കുന്ന കുവൈത്തിനും  കാബിനറ്റ് ആശംസകൾ അറിയിച്ചു. 

article-image

gjhgjh

You might also like

Most Viewed