പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 2024ലേക്കുള്ള പുതിയ കമ്മിറ്റി ചുമതലയേറ്റു


ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 2024ലേക്കുള്ള പുതിയ കമ്മിറ്റി ചുമതലയേറ്റു. മോനി ഒടികണ്ടത്തിൽ, സക്കറിയ സാമുവേൽ, സുഭാഷ് തോമസ് അങ്ങാടിക്കൽ എന്നിവർ രക്ഷാധികാരികളായ പുതിയ കമ്മിറ്റിയുടെ പ്രസിഡണ്ട് വിഷ്ണു വിയും ജനറൽ സെക്രട്ടറി ജയേഷ് കുറുപ്പുമാണ്. വർഗീസ് മോടിയിൽ ജനറൽ കൺവീനറും, ബോബി പുളിമൂട്ടിൽ വൈസ് പ്രസിഡണ്ടും, വിനീത്.വി.പി ജോയിന്റ് സെക്രട്ടറിയുമാണ്. അരുൺ പ്രസാദ്, സജു ഡാനിയൽ  എന്നിവരാണ് കോർഡിനേറ്റർമാർ.  

മെമ്പർഷിപ് സെക്രട്ടറി രെഞ്ചു ആർ നായർ, ലേഡീസ്‌ വിങ്ങ് പ്രസിഡന്റ് ഷീലു വർഗീസ്, ലേഡീസ്‌ വിങ്ങ് സെക്രട്ടറി സിജി തോമസ്, ചാരിറ്റി കൺവീനർ  സുനു കുരുവിള, എബിൻ ജോൺ, മീഡിയ കൺവീനർ  വിഷ്ണു പി സോമൻ, സോഷ്യൽ മീഡിയ രഞ്ജു.ആർ, സുഭാഷ് തോമസ്, ആർട്സ് & എന്റർടൈൻമെന്റ് സെക്രട്ടറിമാർ ലിജൊ ബാബു, ജെയ്‌സൺ, മഹേഷ് ജി കുറുപ്പ്, സ്പോര്‍ട്സ് കോർഡിനേറ്റർമാർ ‌  അരുൺ കുമാർ, അജിത് എ എസ്, മെഡിക്കൽ കോര്‍ഡിനേറ്റർമാർ  റോബിൻ ജോർജ്, ബിജൊ തോമസ്, രേഷ്മ ഗോപിനാഥ്, ലിബി ജയ്സൺ, ജോബ് സെൽ കോർഡിനേറ്റർമാർ അനിൽ കുമാർ, അജി പി ജോയ്, അജി ടി മാത്യു, വിഷ്ണു പി സോമൻ, നോർക്ക രെജിസ്‌ട്രേഷൻ സുഭാഷ്‌ തോമസ്, ബിജോയ്, ശ്യാം എസ് പിള്ള, ലീഗൽ അഡ്വൈസർ അജു റ്റി കോശി എന്നിവരാണ് മറ്റ് ഭാരവാഹികൾ. 

article-image

sfsf

You might also like

  • Straight Forward

Most Viewed