പ്രതിഭ റിഫ മേഖല കായിക വേദി നടത്തി വന്ന ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു


ബഹ്‌റൈനിലെ 24 മികച്ച ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രതിഭ റിഫ മേഖല കായിക വേദി കഴിഞ്ഞ മൂന്നു മാസക്കാലമായി   നടത്തി വന്ന  ക്രിക്കറ്റ് ടൂർണമെന്റ് സീസൺ − 2 സമാപിച്ചു. റിഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ  എം.സി. സിക്സ്. സി.എഫ് ടീം ചാംപ്യൻഷിപ് കരസ്ഥമാക്കി. ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് ആയി ഷാഡോ സ്‌ട്രൈക്കേഴ്‌സ് സി.സിയും, സെക്കന്റ് റണ്ണേഴ്‌സ് അപ്പ് ആയി ടൊർണാഡോ ടീമും കപ്പുകൾ നേടി. ചാമ്പ്യന്മാർക്കുള്ള ട്രോഫി പ്രതിഭ പ്രസിഡണ്ട്  ബിനു മണ്ണിലും  ക്യാഷ് പ്രൈസ് മേഖല പ്രസിഡണ്ട്  ഷിജു പിണറായിയും കൈമാറി. 

ഫസ്റ്റ് റണ്ണേഴ്‌സ് അപ്പ് ട്രോഫി മേഖല സെക്രട്ടറി  മഹേഷ് കെ വി യും ക്യാഷ്  പ്രൈസ് വനിതാ വേദി സെക്രട്ടറി റീഗ  പ്രദീപും നൽകി. സെക്കന്റ് റണ്ണേഴ്സ് അപ്പ് ട്രോഫി മേഖല വനിത വേദി കൺവീനർ സരിത മേലത്ത് കൈമാറി. റിഫ കായിക വേദി കൺവീനർ ശ്രീരാജ് കാന്തലോട്ട്, ടീം മാനേജർ നിഥിൻ ,വനിതാ വേദി പ്രസിഡണ്ട്  ഷമിത സുരേന്ദ്രൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് പതേരി, ജയകുമാർ,  പ്രതിഭ കായിക വേദി കൺവീനർ  റാഫി എന്നിവർ മറ്റു ട്രോഫികൾ വിതരണം ചെയ്തു. മേഖല കമ്മിറ്റി അംഗം ബബീഷ് വാളൂർ നന്ദി പറഞ്ഞു. 

article-image

െമെമന

You might also like

Most Viewed