കുവൈത്ത് അമീറിന്‍റെ നിര്യാണം: അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ ഭരണാധികാരികൾ

കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിൾ അനുശോചനം രേഖപ്പെടുത്തി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ കുവൈത്ത് ഭരണാധികാരികൾക്കും കുടുംബാംഗങ്ങൾക്കും ജനതക്കും അനുശോചനം നേർന്നു.
കുവൈത്ത് അമീറിന്‍റെ വേർപാടിൽ രാജ്യത്ത് മൂന്നു ദിവസം ദുഃഖാചരണം ഉണ്ടായിരിക്കുമെന്ന് റോയൽ കോർട്ട് വൃത്തങ്ങൾ അറിയിച്ചു. ഇതിന്റെ ഭാഗമായി രാജ്യത്ത് ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ഇതോടൊപ്പം ദേശീയ ദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന മുഹറഖ് നൈറ്റ്സ് ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളും നിർത്തിവെച്ചു. ബഹ്റൈൻ ഇന്‍റർനാഷനൽ സർക്യൂട്ടിൽ ശനിയാഴ്ച രാത്രി നടത്താനിരുന്ന ഫയർവർക്സ് ഈ മാസം 22 ലേക്കാണ് മാറ്റിയത്.
wewqeqweqweqwqw