ബഹ്റൈൻ ദേശീയ ദിനാഘോഷ ലഹരിയിലേയ്ക്ക്

അമ്പത്തിരണ്ടാമത് ദേശീയ ദിനാഘോഷ ലഹരിയിലേയ്ക്ക് കടന്ന് ബഹ്റൈൻ. ഇന്നു മുതൽ ആരംഭിക്കുന്ന അവധി തിങ്കളാഴ്ച്ചയാണ് അവസാനിക്കുന്നത്. ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട് ബഹ്റൈന്റെ വിവിധ ഗവർണറേറ്റുകളിലായി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം പ്രവാസി സംഘടനകളും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.
പ്രധാന റോഡുകളുടെ വശങ്ങളിൽ വെള്ളയും ചുകപ്പിലുമുള്ള ദീപലാങ്കാരങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. നാല് ദിവസം തുടർച്ചയായി അവധി കിട്ടുന്നത് കാരണം പലരും സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിലേയ്ക്ക് വിനോദയാത്രകൾക്കായും ഒരുങ്ങുന്നുണ്ട്.
sdasd