ഡ്രോയിംഗ് ആൻഡ്‌ കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു


കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേഡീസ് വിംഗ് ബഹ്റൈൻ നാഷണൽ ഡേയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഡ്രോയിംഗ് ആൻഡ്‌ കളറിംഗ് കോമ്പിറ്റീഷൻ 2023 ഡിസംബർ 16 രാവിലെ 10 മുതൽ ഒരു മണി വരെ ന്യൂ ഹൊറൈസൺ സ്കൂൾ സെഗയ്യ വെച്ചു നടക്കുമെന്ന് ലേഡീസ് വിങ് കൺവീനർ രമാ സന്തോഷ് അറിയിച്ചു.  അഞ്ച് മുതൽ എട്ട് വയസ്സ് വരെയും എട്ട് മുതൽ പതിനൊന്ന് വയസ്സുവരെയും പതിനൊന്ന് മുതൽ പതിനാല് വയസ്സുവരെയും പതിനാല് മുതൽ പതിനെട്ട് വയസ്സ് വരെയുമുള്ള ഗ്രൂപ്പുകളാക്കിയാണ് കുട്ടികൾക്കുള്ള പ്രസ്തുത മത്സരം നടക്കുക.

രജിസ്ടേഷനും കൂടുതൽ വിവരങ്ങൾക്കും 33660276,36973821,39046663 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്. വാട്സപ്പ് വഴിയും രെജിസ്റ്റർ ചെയ്യാമെന്ന് ആക്ടിംഗ് പ്രസിഡണ്ട് സജ്ന ഷനൂബ്, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതുക്കുടി എന്നിവർ അറിയിച്ചു. 

article-image

fssdfdsf

You might also like

  • Straight Forward

Most Viewed