ഹൃദ്രോഗ ബോധവത്കരണം നടത്തി കോഴിക്കോട് ജില്ല പ്രവാസി ഫോറം
പ്രവാസികളിൽ വർദ്ധിച്ചു വരുന്ന ഹൃദായാഘാതങ്ങളുടെ സാഹചര്യത്തിൽ കോഴിക്കോട് ജില്ല പ്രവാസി ഫോറവും (കെ.പി.എഫ്) ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ റിഫയുമായി ചേർന്ന് കാർഡിയാക് സ്പെഷൽ മെഡിക്കൽ ക്യാമ്പും ഹൃദ്രോഗത്തെക്കുറിച്ച് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ഇ.സി.ജി, കൺസൾട്ടേഷൻ എന്നിവയുൾപ്പെടെ സൗജന്യമായിരുന്നു. ക്യാമ്പിൽ ബഹ്റൈൻ സ്പെഷലിസ്റ്റ് ഹോസ്പിറ്റൽ കാർഡിയാക് വിഭാഗം തലവനായ ഡോ. സോണി ജേക്കബ് ഹൃദയ സംബന്ധമായ ക്ലാസ് നൽകി.
കെ.പി.എഫ് ജനറൽ സെക്രട്ടറി പി.കെ ഹരീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ ആക്ടിങ് പ്രസിഡന്റ് സജ്ന ഷനൂബ്, രക്ഷാധികാരി കെ.ടി സലീം, ജനറൽ കോഓഡിനേറ്റർ ജയേഷ് വി.കെ. എന്നിവർ ആശംസകൾ അറിയിച്ചു. ട്രഷറർ ഷാജി പുതുക്കുടി നന്ദി രേഖപ്പെടുത്തി. ചാരിറ്റി വിങ് കൺവീനർ സവിനേഷ്, ലേഡീസ് വിങ് കൺവീനർ രമാ സന്തോഷ് എക്സിക്യൂട്ടിവ് മെംബർമാരായ അഖിൽ താമരശ്ശേരി, പ്രജിത്ത് ചേവങ്ങാട്, സുജിത്ത് സോമൻ ,രജീഷ് സി.കെ, സുജീഷ് മാടായി, മുനീർ മുക്കാളി, മിഥുൻ നാദാപുരം, സിനിത്ത് ശശീന്ദ്രൻ, മുഹമ്മദ് ഫാസിൽ പി.കെ, സിയാദ് അണ്ടിക്കോട്, വിനോദ് അരൂർ, സജിത്ത്. എൻ , പ്രമോദ് കുമാർ , അനിൽകുമാർ എന്നിവർ ചേർന്ന് ക്യാമ്പ് നിയന്ത്രിച്ചു. ഡോക്ടർ സോണി ജേക്കബ്, മാർക്കറ്റിങ് ഹെഡ് അബ്ദുൽ റഹ്‌മാൻ, ലെസ്‍ലി ലെഡെസ്മ, നഴ്സുമാർ എന്നിവരെ പരിപാടിയിൽ ആദരിച്ചു.
gdfxg