എസ്.എസ്.എഫ്. ഗോൾഡൻ ഫിഫ്റ്റി; ബഹ്റൈനിൽ ഐക്യദാർഢ്യ സമ്മേളനം നടത്തും


നമ്മൾ ഇന്ത്യൻ ജനത എന്ന പ്രമേയത്തിൽ നവംബർ 24 മുതൽ 26 വരെ മുംബൈയിൽ നടക്കുന്ന എസ്.എസ്.എഫ്. ഗോൾഡൻ ഫിഫ്റ്റി ദേശീയ സമ്മേളനത്തോടനുബന്ധിച്ച് ബഹ്റൈനിൽ ഐക്യദാർഢ്യ സമ്മേളനം നടത്തും.  നവംബർ 17ന് വെള്ളിയാഴ്ച രാത്രി എട്ടിന് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ. നടക്കുന്ന ഐക്യദാർഢ്യ സമ്മേളനത്തിൽ എസ്.എസ്.എഫ്. കർണാടക സ്റ്റേറ്റ് പ്രസിഡന്റ് സുഫിയാൻ സഖാഫി മുഖ്യാതിഥിയാവും.   എസ്.വൈ.എസ് കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ്.

തങ്ങൾ, കേരള മുസ്‍ലിം ജമാഅത്ത് കോഴിക്കോട് ജില്ല സെക്രട്ടറി അഫ്സൽ മാസ്റ്റർ കൊളാരി എന്നിവരും സംബന്ധിക്കും. സമ്മേളനത്തിൽ മുഖ്യാതിഥിയായി സംബന്ധിക്കാൻ ബഹ്റൈനിലെത്തിയ എസ്.എസ്.എഫ് കർണാടക സ്റ്റേറ്റ് പ്രസിഡന്റ്  സഫ് വാൻ സഖാഫിക്ക് ഐ.സി.എഫ്,   കെ.സി.എഫ്, ആർ.എസ്.സി. നേതാക്കളും പ്രവർത്തകരും ചേർന്ന് എയർപോർട്ടിൽ സ്വീകരണം നൽകി.

article-image

wer

You might also like

  • Lulu Exchange
  • Straight Forward

Most Viewed