'സാംസ ബഹ്റൈൻ' അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 'സാംസ ബഹ്റൈൻ' അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.100 പേർ പങ്കെടുത്തു.സാംസ സെക്രട്ടറി സതീഷ് പൂമനക്കൽ സ്വാഗതം പറഞ്ഞ ചടങ്ങ് പ്രസിഡന്റ് ബാബു മാഹി ഉത്ഘാടനം ചെയ്തു. ഡോക്ടർ ശ്രീ ലക്ഷ്മി അംഗങ്ങൾക്ക് ജീവിതശൈലീ രോഗങ്ങളെ കുറിച്ചും ക്ലാസ്സെടുക്കുകയും അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
കൺവീനർ മനീഷ് പോന്നോത്ത് നന്ദി പറഞ്ഞു. ട്രെഷറർ റിയാസ് കല്ലമ്പലം, ജോയിന്റ് സെക്രട്ടറി സിതാര, ഉപദേശക സമിതി അംഗങ്ങളായ മുരളികൃഷ്ണൻ, വത്സരാജ്,വനിത വിംഗ് പ്രസിഡന്റ് അമ്പിളി സതീഷ്, സെക്രട്ടറി അപർണ രാജ്‌കുമാർ, വിനീത് മാഹി, ഗിരീഷ് കുമാർ,ഇന്ഷാ റിയാസ്, സംഗീത്,ജസ്‌ന എന്നിവർ നേതൃത്വം നൽകി.
്നേംന