യാത്രക്കാർക്കായി ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനവുമായി ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ട്

യാത്രക്കാർക്കായി ഹോം ചെക്ക്-ഇൻ, ബാഗേജ് ഡെലിവറി സേവനവുമായി ബഹ്‌റൈൻ ഇന്റർനാഷനൽ എയർപോർട്ട് രംഗത്ത്. ഹാല ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റിയുടെ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ഇത് പ്രകാരം യാത്ര പുറപ്പെടുന്നതിനുമുമ്പ് ഹാല ബഹ്‌റൈനിൽ നിന്നുള്ള ഒരു ഏജന്റ് യാത്രക്കാരനുള്ള സ്ഥലത്തെത്തി ബാഗുകൾ തൂക്കി ടാഗ് ചെയ്യും. ചെക്ക്-ഇൻ ചെയ്തശേഷം ബോർഡിങ് പാസുകൾ നൽകും. തുടർന്ന് യാത്രക്കാരുടെ ബാഗേജ് എയർപോർട്ടിൽ എത്തിക്കുകയും ഫ്ലൈറ്റിൽ കയറ്റിയെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇത് വഴി യാത്രക്കാർക്ക് ലഗേജിന്റെ ഭാരമില്ലാതെ യഥാസമയം എയർപോർട്ടിലെത്തി ഇമിഗ്രേഷനിലേക്ക് നേരിട്ടുപോകാം.
വിമാനത്താവളം എന്ന പരമ്പരാഗത സങ്കൽപങ്ങളിൽനിന്നുള്ള മാറ്റത്തിലൂടെ യാത്രകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സൗകര്യം സഞ്ചാരികൾക്കൊരുക്കുകയാണ് ലക്ഷ്യമെന്ന് ഹല ബഹ്‌റൈൻ ഹോസ്പിറ്റാലിറ്റി മാനേജിങ് ഡയറക്ടർ അയ്മൻ സൈനൽ പറഞ്ഞു. യാത്രക്ക് 30 ദിവസം മുമ്പും ഫ്ലൈറ്റിന് 12 മണിക്കൂർ മുമ്പും homecheckin@halabahrain.bhൽ ഇ-മെയിൽ അയച്ചാണ് ഇതിനായി ബുക്ക് ചെയ്യേണ്ടത്.
assd