ഗാസയെ കൈവിടില്ലെന്ന് പലസ്‌തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്

ഗാസയെ കൈവിടില്ലെന്നും അവർ തങ്ങളുടെ ഭാഗമാണെന്നും പലസ്‌തീൻ അതോറിറ്റി പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. ‘ഗാസ പലസ്തീന്റെ അവിഭാജ്യ ഘടകമാണ്. കിഴക്കൻ ജറുസലേമും ഗാസയും ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്കിനെ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു രാഷ്ട്രീയ പരിഹാരത്തിന്റെ ചട്ടക്കൂടിനുള്ളിൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങൾ ഏറ്റെടുക്കുമെന്ന്− അദ്ദേഹം പറഞ്ഞു.
യാസർ അറാഫത്തിന്റെ ചരമ വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധത്തിനുശേഷം ഗാസയിലും വെസ്റ്റ് ബാങ്കിലുമായി ഐക്യസർക്കാർ വരണമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പറഞ്ഞിരുന്നു.
്ിേം്ി