ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായന മാസികയുടെ പ്രചാരണ കാമ്പയിന് തുടക്കമായി


ഐ.സി.എഫ് മുഖപത്രമായ പ്രവാസി വായന മാസികയുടെ  പ്രചാരണ കാമ്പയിന് തുടക്കമായി. വായനയുടെ പ്രവാസം എന്ന പേരിൽ‍ ഒരു മാസം നീളുന്ന കാമ്പയിനിൽ‍ വായനയെ പ്രോത്സാഹിപ്പിക്കുന്ന നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഐ.സി.എഫ് മനാമ ഓഡിറ്റോറിയത്തിൽ‍ നടന്ന ചടങ്ങിൽ ദേശീയതല കാമ്പയിന്‍ പ്രഖ്യാപനം ഐ.സി.എഫ് പ്രസിഡന്റ് കെ.സി. സൈനുദ്ദീന്‍ സഖാഫി നിർ‍വഹിച്ചു. ഐ.സി.എഫ് നാഷനൽ‍ സെക്രട്ടറി എം.സി. അബ്ദുൽ‍ കരീം പദ്ധതി വിശദീകരിച്ചു. ടേബ്ൾ‍ ടോക് ചർ‍ച്ചാവേദി, വിദ്യാർഥി വായന, കുടുംബ വായന, പ്രവാസി വായന പവലിയന്‍ തുടങ്ങി നിരവധി പദ്ധതികൾ‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

സെന്‍ട്രൽ‍ തല പരിപാടികളും പ്രകമ്പനം എന്ന പേരിൽ‍ 42 യൂനിറ്റുകളിൽ‍ വിളംബരവും നടക്കും. കാമ്പയിന്‍ വിജയത്തിനായി ഷാനവാസ് മദനി (ചെയർ‍മാന്‍) സിയാദ് വളപട്ടണം (വൈസ് ചെയർ‍മാന്‍), നിസാർ‍ എടപ്പാൾ‍ (കണ്‍വീനർ‍), നൗഷാദ് കാസർകോഡ് (ജോ.കണ്‍വീനർ‍) എന്നിവരുൾ‍പ്പെടുന്ന നാഷനൽ‍ സമിതിക്ക് രൂപം നൽ‍കി.

article-image

afaes

You might also like

  • Straight Forward

Most Viewed