'ശരണമന്ത്രം'; അയ്യപ്പഭക്തിഗാനം ബഹ്‌റൈനിൽ റിലീസ് ചെയ്തു
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിലെ കലാസാഹിത്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ 'ശരണമന്ത്രം' എന്ന അയ്യപ്പഭക്തിഗാനം പ്രകാശനം ചെയ്തു. സൃഷ്ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിറവി ക്രിയേഷൻസും തരംഗ് ബഹ്‌റൈനും സംയുക്തമായാണ് ഈ സംഗീത ആൽബം നിർമ്മിച്ചത്. തരംഗ് സിഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവാസി മലയാളികളുൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
രാധാകൃഷ്ണൻ പി.പി രചനയും ശശീന്ദ്രൻ വി.വി സംഗീതവും നിർവ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് രാജ പീതാബരനാണ്. പിറവി ക്രിയേഷൻസ് ഡയറക്ടർ അനിൽ കുമാർ കെ.ബി അധ്യക്ഷത വഹിച്ച ചടങ്ങിൽ രാധാകൃഷ്ണൻ പി.പി സ്വാഗതം ആശംസിച്ചു. ലൈവ് എഫ്.എം ആർ.ജെ ഷിബു മലയിൽ വീഡിയോയുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദി സെക്രട്ടറി വിനയചന്ദ്രൻ പോസ്റ്റർ പ്രകാശനം നടത്തി.
സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ദീപ ജയചന്ദ്രൻ, വിശ്വകല സാംസ്‌കാരിക വേദി പ്രസിഡന്റ് അശോക് ശ്രീശൈലം, ദീപക് തണൽ, തരംഗ് ശശീന്ദ്രൻ വി.വി, ഗോകുൽ പുരുഷോത്തമൻ, ജയമോഹൻ അടൂർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ദീപ്തി തരംഗ് ചടങ്ങുകൾ നിയന്ത്രിക്കുകയും സുരേഷ് വീരച്ചേരി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അയ്യപ്പഭക്തർക്കായി പ്രവാസ മണ്ണിൽ നിന്ന് ഒരുക്കിയ ഈ സമർപ്പണം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ിേ്ി

