ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം: മുഹറഖ് ഏരിയയ്ക്ക് പുതിയ നേതൃത്വം
പ്രദീപ് പുറവങ്കര/മനാമ
ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മുഹറഖ് ഏരിയയുടെ 2026-27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സുബൈദ കെ.വി ഏരിയ ഓർഗനൈസറായും ഫസീല അബ്ദുള്ള സെക്രട്ടറിയായും ചുമതലയേറ്റു. ജമീല അബ്ദുറഹ്മാൻ, നുഫീല ബഷീർ എന്നിവരാണ് അസിസ്റ്റന്റ് ഓർഗനൈസർമാർ. റഷീദ മുഹമ്മദലി ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
ഏരിയ സമിതി അംഗങ്ങളായി ഹേബ നജീബ്, മുർഷിദ സലാം, നാസിയ ഗഫ്ഫാർ എന്നിവരെയും തിരഞ്ഞെടുത്തു. ഹിദ്ദ് യൂണിറ്റിൽ റഷീദ മുഹമ്മദലി (പ്രസിഡന്റ്), സുൽഫത്ത് മജീദ് (സെക്രട്ടറി) എന്നിവരും മുഹറഖ് യൂണിറ്റിൽ ഫസീല അബ്ദുള്ള (പ്രസിഡന്റ്), ശബ്നം ശുഐബ് (സെക്രട്ടറി) എന്നിവരും നേതൃത്വം നൽകും. കേന്ദ്ര നേതാക്കളായ അബ്ദുൽ ഹഖ്, റഷീദ സുബൈർ, ഫസീല ഹാരിസ് എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
asasas

