ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ലക്ക് ഐ.സി. ആർ.എഫ് യാത്രയയപ്പ് നൽകി


ബഹ്‌റൈനിലെ കാലാവധി കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ചുപോകുന്ന ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ലക്ക് ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി. ആർ.എഫ്) യാത്രയയപ്പ് നൽകി. കമ്യൂണിറ്റിയിലെ അംഗങ്ങളെ സഹായിക്കുന്നതിന് വളരെയേറെ പ്രയത്നിച്ചയാളാണ് അദ്ദേഹമെന്ന് ഭാരവാഹികൾ പറഞ്ഞു. രവിശങ്കർ ശുക്ലക്ക് ചടങ്ങിൽ മെമന്റോ സമ്മാനിച്ചു.

അർപ്പണബോധത്താടെ പ്രവർത്തിച്ച അദ്ദേഹം സ്ഥലംമാറിപ്പോകുന്നത് ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം നഷ്ടമാണെന്ന് ഐ.സി. ആർ.എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ യാത്രയയപ്പ് സമ്മേളനത്തിൽ പറഞ്ഞു. അദ്ദേഹത്തിനും കുടുംബത്തിനും ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു.

article-image

asdfsf

You might also like

  • Straight Forward

Most Viewed