വടകര സഹൃദയവേദി 'മെംബേഴ്സ് നൈറ്റ്' സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര/മനാമ
വടകര സഹൃദയവേദി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി മനാമയിലെ അൽ സോവാഫിയ ഗാർഡനിൽ 'മെംബേഴ്സ് നൈറ്റ്' സംഘടിപ്പിച്ചു. കൺവീനർ ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഇരുന്നൂറ്റി അൻപതിലധികം പേർ പങ്കെടുത്തു. സഹൃദയവേദിയുടെ ഐക്യവും കരുത്തും വിളിച്ചോതുന്നതായിരുന്നു സംഘാടനം.
ക്ലാസിക് ചോർഡ്‌സ് മ്യൂസിക് ബാൻഡിന്റെ ഗാനമേളയും വിവിധ വിനോദ പരിപാടികളും അംഗങ്ങൾക്കായി ഒരുക്കിയിരുന്നു. എന്റർടൈൻമെന്റ് സെക്രട്ടറി സുനിൽ വില്യാപ്പള്ളി, വിനീഷ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പ്രസിഡന്റ് അഷ്‌റഫ്, സെക്രട്ടറി എം.സി. പവിത്രൻ, ട്രഷറർ രഞ്ജിത്, മുഖ്യരക്ഷാധികാരി ആർ. പവിത്രൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
qwaadsdsaads

