കോഴിക്കോട് ഫെസ്റ്റ്: ഒഐസിസി ബഹ്റൈന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര/മനാമ

ഒഐസിസി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കോഴിക്കോട് ഫെസ്റ്റി'ന്റെ ഭാഗമായി ബഹ്റൈനിൽ വിപുലമായ രക്തദാന ക്യാമ്പ് നടന്നു. മുഹറഖിലെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി പ്രവാസി മലയാളികൾ പങ്കാളികളായി. വാജിദ് എം., റഷീദ് മുയിപ്പോത്ത് എന്നിവർ പരിപാടിയുടെ കോർഡിനേറ്റർമാരായി നേതൃത്വം നൽകി. രക്തദാന ക്യാമ്പ് വിജയകരമാക്കാൻ സഹകരിച്ച ഹോസ്പിറ്റൽ ജീവനക്കാരെ ചടങ്ങിൽ മോമെന്റോ നൽകി ആദരിച്ചു.

ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണിക്കുളം, വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറിമാരായ ഷമീം കെ.സി., മനു മാത്യു തുടങ്ങിയ പ്രമുഖ നേതാക്കൾ ക്യാമ്പ് സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. വരും ദിവസങ്ങളിലും കോഴിക്കോട് ഫെസ്റ്റിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.

article-image

adsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed