ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


കെ.പി.സി.സിയുടെ നിർദേശപ്രകാരം ബഹ്‌റൈൻ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ തിരഞ്ഞെടുത്തു. ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അംഗങ്ങളായ ബിനു കുന്നന്താനം, ബോബി പാറയിൽ, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ കെ.സി.എ ഹാളിൽ  നടന്ന മലപ്പുറം ജില്ല ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മലപ്പുറം ജില്ലയിൽനിന്നുള്ള ദേശീയ സമിതി അംഗമായി ചെമ്പൻ ജലാൽ, ജില്ല പ്രസിഡന്റായി റംഷാദ് അയിലക്കാട്, ജില്ല ജനറൽ സെക്രട്ടറിയായി രഞ്ജിത്ത് പടിക്കൽ, ട്രഷറർ ആയി ബഷീർ തറയിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി മുഹമ്മദ്‌ കാരി, മുഹമ്മദ്‌ റസാഖ്, മണികണ്ഠൻ കുന്നത്ത്, ഷാഹിദ് അരിക്കുഴിയിൽ എന്നിവരും സെക്രട്ടറിമാരായി സതീഷ്, സുമേഷ് പനച്ചോത്തിൽ ബൈജു, രാജേഷ് വർഗീസ്‌, നൗഫൽ, നസീബ കരിം, ഷാനവാസ്‌ പരപ്പൻ എന്നിവരെയും ചാരിറ്റി വിഭാഗം സെക്രട്ടറി ആയി അബൂബക്കർ വെളിയംകോട്, കൾചറൽ വിഭാഗം സെക്രട്ടറിയായി സ്വരാജ്, സ്പോർട്സ് വിഭാഗം സെക്രട്ടറിയായി അബ്ദുൾ കരിം, അസിസ്റ്റന്റ് ട്രഷറർ ആയി ഉമ്മർ പെരിന്തൽമണ്ണയെയും വനിതാവിഭാഗം കൺവീനർ ആയി സബാ രഞ്ജിത്ത്, ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ആയി റിയാസ് ബാബു, സക്കീർ, പ്രകാശ് കുമാർ എന്നിവരെയും തെരഞ്ഞെടുത്തതായി ഒ.ഐ.സി.സി ദേശീയ പ്രസീഡിയം കമ്മിറ്റി അറിയിച്ചു.

article-image

fghfh

You might also like

  • Straight Forward

Most Viewed