ബഹ്റൈൻ കോമിക് കോണിന്റെ നാലാം പതിപ്പ് ഒക്ടോബർ 6, 7 തീയതികളിൽ


ബഹ്റൈൻ കോമിക് കോണിന്റെ നാലാം പതിപ്പ് ഒക്ടോബർ 6, 7 തീയതികളിൽ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ വെച്ച് നടക്കും. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ  ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാധികാരത്തിലാണ് നടക്കുന്നത്. “വൈക്കിംഗ്സ്’ എന്ന ചരിത്ര നാടക പരമ്പരയിലെ “ബാർൺ’ എന്ന കഥാപാത്രത്തിലൂടെ അറിയപ്പെടുന്ന അലക്സാണ്ടർ ലുഡ്വിഗ് വിശിഷ്ടാതിഥിയായിരിക്കും.

ഫാഷൻ ഷോ മത്സരം, ഫാമിലി കോർണർ, വിവിധ ഗെയിമുകൾ എന്നിവയും ബഹ്റൈൻ കോമിക് കോണിലൂടെ അവതരിപ്പിക്കും. പരിപാടിയുടെ ടിക്കറ്റുകൾ വിർജിൻ, പ്ലാറ്റിനം ലിസ്റ്റ്, സദാദ് എന്നിവയിൽ നിന്ന് ഓൺലൈനായി വാങ്ങാം. ഈ വർഷത്തെ ബഹ്റൈൻ കോമിക് കോണിൽ 27,000ത്തോളം സന്ദർശകരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. 

article-image

asdfsf

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed