"ഖുർആൻ തണലിൽ സകുടുംബം" സമ്മേളനത്തിന് മുഹറഖിൽ സമാപനം
പ്രദീപ് പുറവങ്കര
മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്ററും വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച "ഖുർആൻ തണലിൽ സകുടുംബം" ഖുർആൻ സമ്മേളനം മുഹറഖ് ഹാലത് ബു മാഹിർ ഹാളിൽ സമാപിച്ചു.
വിസ്‌ഡം യൂത്ത് സെക്രട്ടറി സുഹാദ് ബിൻ സുബൈർ സ്വാഗതം പറഞ്ഞ ചടങ്ങ് അൽ ഹിദായ സെന്റർ മേധാവി സ്വലാഹ് ബൂ ഹസ്സൻ ഉദ്ഘാടനം ചെയ്തു. സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിലെ വിവിധ സെഷനുകൾക്ക് വസീം അഹ്‌മദ് അൽ ഹികമി, സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, സ്വാലിഹ് അൽ ഹികമി എന്നിവർ നേതൃത്വം നൽകി.
വിരൽതുമ്പിൽ ലഭ്യമാകുന്ന ഖുർആൻ പഠനത്തിനായി 'സമീൽ ആൻഡ് പീസ് റേഡിയോ' സംവിധാനങ്ങളും ദിനേനയുള്ള പഠനത്തിനായി ഒരുക്കിയിട്ടുള്ള മറ്റ് സങ്കേതങ്ങളും പ്രഭാഷകർ പരിചയപ്പെടുത്തി.
ചടങ്ങിൽ വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്, അഹ്മദ് ബിൻ അബ്ദുല്ല അൽ കൂഹെജി, കെ.എം.സി.സി. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, എം.എം. റിസലുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഷിഫാ അൽ ജസീറ വൈസ് ചെയർമാൻ സിയാദ് ഉമർ, കെ.എം.സി.സി. നേതാക്കളായ കുട്ടൂസ മുണ്ടേരി, കെ.പി. മുസ്തഫ, ഫൈസൽ കണ്ടിത്താഴ, റഫീഖ് അബ്ദുല്ല എന്നിവരും സംബന്ധിച്ചു.
സാദിഖ് ബിൻ യഹ്‌യ, മിൻഹാൻ അബ്ദുൽ മജീദ്, ബിനു ഇസ്മായിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ച ചടങ്ങിന് അബ്ദു സലാം ചങ്ങരംചോല നന്ദി പറഞ്ഞു.
klhklh
guugui

