ബഹ്‌റൈൻ കീൻ 4 പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു; ഇൻഡക്ഷൻ സെറിമണി ജനുവരി 22-ന്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ കേരളത്തിൽ നിന്നുള്ള എഞ്ചിനീയർമാരുടെ കൂട്ടായ്മയായ കീൻ 4 (KEEN 4)-ന്റെ പുതിയ ഭാരവാഹികളെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സംഘടനയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റിയുടെ പ്രസിഡന്റായി പി.വി. രാധാകൃഷ്ണ പിള്ളയെയും ജനറൽ സെക്രട്ടറിയായി ഹരികൃഷ്ണനെയും തിരഞ്ഞെടുത്തു. പ്രമുഖ വ്യവസായി കെ.ജി. ബാബുരാജൻ അഡ്വൈസറായും ചുമതലയേൽക്കും. ലോഹിദാസ് പി, സാജു ജോസ്, ഹാരിസ് മോൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

ബഹ്‌റൈനിലെ എഞ്ചിനീയറിങ് മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മ ശക്തിപ്പെടുത്തുക, അംഗങ്ങൾക്കിടയിൽ പരസ്പര സഹകരണം, സൗഹൃദം, അറിവ്, തൊഴിൽപരമായ മികവ് എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് പുതിയ കമ്മിറ്റി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. പുതിയ ഭാരവാഹികളുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങായ ഇൻഡക്ഷൻ സെറിമണി 2027 ജനുവരി 22-ന് നടക്കും. ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, തൊഴിൽ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.

തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഭാരവാഹികൾ: രാജേഷ് പുഷ്കരൻ (ജോയിന്റ് സെക്രട്ടറി), വിനൂപ് കുമാർ (ട്രഷറർ), കൃഷ്ണൻ (എന്റർടെയ്ൻമെന്റ് സെക്രട്ടറി), ജോസി, ബുഷ്റ ഹരീഷ്, ജെന്നിഫർ ലാലി ജോൺ (ജോയിന്റ് സെക്രട്ടറിമാർ – എന്റർടെയ്ൻമെന്റ്), സുനിൽ ജോർജ് (ടെക്നിക്കൽ സെക്രട്ടറി), ആദർശ് മാധവൻകുട്ടി (മെമ്പർഷിപ്പ് സെക്രട്ടറി), രഞ്ജിത്ത് (ജോയിന്റ് സെക്രട്ടറി – മെമ്പർഷിപ്പ്).

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മുരളി (മുൻ കമ്മിറ്റി പ്രതിനിധി), പ്രകാശ് ബാബു, മാത്യു വർഗീസ്, രാഹുൽ, സൗരഭ് എസ്.ആർ, രമ്യ, ഷിഹാബ് പൊന്നാനി, അശ്വിനി സുന്ദർ, ജിതിൻ കോവൽ, സന്തോഷ് പോൾ, രാജേഷ് സുരേഷ് ബാബു, ദിലീപ് രാമകൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു.

article-image

hkjh

You might also like

  • Lulu Exchange
  • Straight Forward

Most Viewed