സോഷ്യൽ മീഡിയയിൽ പൊതുമര്യാദ ലംഘിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; 22 കാരിയായ യുവതി ബഹ്റൈനിൽ അറസ്റ്റിൽ


പ്രദീപ് പുറവങ്കര

മനാമ: സമൂഹമാധ്യമങ്ങളിൽ പൊതുമര്യാദയ്ക്ക് നിരക്കാത്ത തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്കുവെച്ച 22 വയസ്സുള്ള യുവതി അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

അഴിമതി വിരുദ്ധ സാമ്പത്തിക-ഇലക്ട്രോണിക് സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള സൈബർ ക്രൈം ഡിപ്പാർട്ട്മെന്റാണ് യുവതിയെ പിടികൂടിയത്. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പൊതുമര്യാദ ലംഘിക്കുന്ന രീതിയിലുള്ള ചിത്രങ്ങളും വസ്ത്രധാരണരീതിയിലുള്ള വീഡിയോകളും പ്രചരിപ്പിച്ചതായി നിരീക്ഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ എല്ലാവരും നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും, പൊതുമര്യാദയെ ബാധിക്കുന്നതോ നിയമവിരുദ്ധമായതോ ആയ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. പൊതുസമൂഹത്തിന്റെ മൂല്യങ്ങളും സമാധാനവും സംരക്ഷിക്കുന്നതിനായി ഇത്തരം ലംഘനങ്ങൾക്കെതിരെയുള്ള നിരീക്ഷണവും കർശന നടപടികളും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

article-image

jgjkg

You might also like

  • Lulu Exchange
  • Straight Forward

Most Viewed