വിസിറ്റ് വിസയിലെത്തി പ്രതിസന്ധിയിലായ 65കാരന് ബി.കെ.എസ്.എഫിന്റെ സഹായഹസ്തം
പ്രദീപ് പുറവങ്കര
മനാമ: വിസിറ്റ് വിസയിൽ ജോലി തേടി ബഹ്റൈനിലെത്തിയ 65 വയസ്സുകാരന് പ്രതിസന്ധി ഘട്ടത്തിൽ തുണയായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം (BKSF). ജോലി ലഭിക്കാതെ സാമ്പത്തികവും മറ്റുമായ പ്രയാസങ്ങൾ നേരിട്ട് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ വിഷമത്തിലായ കാഞ്ഞങ്ങാട് സ്വദേശിക്കാണ് ബി.കെ.എസ്.എഫ് നേതൃത്വത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനാവശ്യമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി നൽകിയത്.
പ്രവാസലോകത്ത് പ്രതിസന്ധിയിലാകുന്നവർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്ന BKSF-ന്റെ കാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ സഹായം ലഭ്യമാക്കിയത്. BKSF എക്സിക്യുട്ടീവ് കമ്മറ്റിയാണ് സഹായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. പ്രയാസപ്പെടുന്ന പ്രവാസികൾക്ക് കൈത്താങ്ങാകുന്ന BKSF-ന്റെ ഇത്തരം ഇടപെടലുകൾ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാണ് നൽകുന്നത്.
േി്േ

