വീട്ടുജോലിക്കാരിയുടെ കാതു കടിച്ചെടുത്ത കേസ്: പ്രതിയുടെ തടവുശിക്ഷ കുറച്ച് ഹൈക്കോടതി


പ്രദീപ് പുറവങ്കര

മനാമ : വീട്ടുജോലിക്കാരിയുടെ കാതിന്റെ മൂന്നിലൊരു ഭാഗം കടിച്ചെടുത്ത കേസിൽ പ്രതിയുടെ തടവുശിക്ഷ കുറച്ച് ബഹ്റൈൻ സുപ്രീം ക്രിമിനൽ അപ്പീൽ കോടതി. മാനസിക നില പരിശോധിച്ചതിൽ പ്രതി കുറ്റകൃത്യത്തിന് ഉത്തരവാദിയാണെന്ന് രണ്ട് തവണ കണ്ടെത്തിയിട്ടും കോടതി ശിക്ഷ മൂന്ന് വർഷത്തിൽ നിന്ന് ഒരു വർഷമായി കുറയ്ക്കുകയാണുണ്ടായത്. പ്രതിയെ പൂർണ്ണമായും കുറ്റവിമുക്തനാക്കിക്കൊണ്ടല്ല, മറിച്ച് കുറ്റകൃത്യത്തിന് അനുയോജ്യമായ രീതിയിൽ ശിക്ഷ 'പുനർനിർണ്ണയിക്കുകയാണ്' ചെയ്തതെന്ന് കോടതി വ്യക്തമാക്കി.

ഫിലിപ്പീൻസ് സ്വദേശിയായ വീട്ടുജോലിക്കാരിയുടെ ഇടത്തെ കാതിന്റെ ഒരു ഭാഗം നഷ്ടപ്പെടുകയും, ഇത് ഏഴ് ശതമാനം സ്ഥിരമായ ശാരീരിക വൈകല്യമാണെന്ന് മെഡിക്കൽ വിദഗ്ധർ വിലയിരുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മെയ് മാസത്തിൽ ഹൈ ക്രിമിനൽ കോടതി ഇയാൾക്ക് സ്ഥിരമായ പരിക്കേൽപ്പിച്ച കുറ്റത്തിന് ശിക്ഷ വിധിച്ചിരുന്നു. ഒരു വർഷത്തെ ശിക്ഷ പര്യാപ്തമാണെന്നും, പ്രതിക്ക് മുൻകാലങ്ങളിൽ ക്രിമിനൽ പശ്ചാത്തലമില്ലാത്തതിനാൽ അദ്ദേഹത്തിന്റെ സാഹചര്യങ്ങൾ പരിഗണിച്ച് ഇളവ് അനുവദിക്കുകയാണെന്നും കോടതി വിധിച്ചു.

വിചാരണ വേളയിലും അപ്പീൽ ഘട്ടത്തിലും പ്രതിയുടെ അഭിഭാഷകർ മാനസിക അസ്ഥിരത ചൂണ്ടിക്കാണിച്ചുകൊണ്ട് ഇൻസാനിറ്റി പ്ലിയാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പഴയതും പുതിയതുമായ മെഡിക്കൽ റിപ്പോർട്ടുകൾ പ്രകാരം പ്രതിക്ക് മാനസിക അസ്വാസ്ഥ്യമില്ലെന്നും താൻ ചെയ്യുന്ന കാര്യങ്ങൾക്ക് പൂർണ്ണ ഉത്തരവാദിയാണെന്നും വ്യക്തമായി. ലഹരിമരുന്ന് ഉപയോഗത്തിന്റെ പശ്ചാത്തലമുണ്ടെങ്കിലും, സ്വന്തം പ്രവൃത്തികളെക്കുറിച്ച് ബോധവാനല്ലാതിരിക്കാൻ തക്കവണ്ണം മാനസികമായ പ്രശ്നങ്ങളൊന്നും ഇയാൾക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതിക്ക് സിസോഫ്രീനിയ, സൈക്കോസിസ് തുടങ്ങിയ രോഗങ്ങളുണ്ടെന്നും മരുന്നുകൾ കഴിക്കുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചിരുന്നുവെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.

പ്രതിയുടെ കുടുംബവീട്ടിൽ 23 വർഷമായി ജോലി ചെയ്തുവരുന്ന 47 കാരിയായ ഫിലിപ്പീൻസ് സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്

article-image

dvfffgfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed