ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല 'പേൾ ജൂബിലി': പോസ്റ്റർ പ്രകാശനം നിർവഹിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല (FAT) സംഘടിപ്പിക്കുന്ന പേൾ ജൂബിലി ആഘോഷ ഉദ്ഘാടനത്തിന്റെ പോസ്റ്റർ പ്രകാശനകർമ്മം ആറൻമുള എം.എൽ.എ അബിൻ വർക്കി കോടിയാട്ട് നിർവഹിച്ചു. 2026 ഡിസംബർ 11 വെള്ളിയാഴ്ച മനാമ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വെച്ചാണ് ജൂബിലി ആഘോഷങ്ങൾ നടക്കുന്നത്.
ചടങ്ങിൽ പത്തനംതിട്ട ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ മുഖ്യഅതിഥിയായിരുന്നു. ഫാറ്റ് പ്രസിഡന്റ് റോബി ജോർജ്, ജനറൽ സെക്രട്ടറി അനിൽ പാലയിൽ, പ്രോഗ്രാം ജനറൽ കൺവീനർ ബ്ലസ്സൻ മാത്യു, അഡ്വൈസറി ബോർഡ് അംഗങ്ങളായ ബോബൻ ഇടുക്കിള, ബിജു മുതിരക്കാല, ഫാറ്റ് ജോയിന്റ് കൺവീനർ ജെയിംസ് ഫിലിപ്പ്, മാത്യു യോഹന്നാൻ, ട്രഷറർ ജേബിൻ ചെറിയാൻ, വിനോദ് കുമാർ, വൈസ് പ്രസിഡന്റ് വിനു ഐസക്, ജോസഫ് കല്ലൂപ്പാറ, വനിതാവിങ് കോർഡിനേറ്റർ വിനു ബിജു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
്േി്േി

