ബഹ്റൈനിൽ മഴയെത്തി; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്


പ്രദീപ് പുറവങ്കര


മനാമ: വേനൽച്ചൂടിന് ആശ്വാസമേകി ബഹ്റൈന്റെ വിവിധ ഭാഗങ്ങളിൽ പരക്കെ മഴ ലഭിച്ചു. അന്തരീക്ഷത്തിലുണ്ടായ അപ്രതീക്ഷിത മാറ്റങ്ങളെ തുടർന്ന് രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഒറ്റപ്പെട്ട ചാറ്റൽമഴയും ശക്തിയേറിയ ഇടിമിന്നലോടു കൂടിയ മഴയുമാണ് രേഖപ്പെടുത്തിയത്.

മഴയ്‌ക്കൊപ്പം പലയിടങ്ങളിലും ശക്തമായ കാറ്റും വീശിയടിച്ചു. കനത്ത ചൂടിൽ നിന്ന് താപനില കുറയാനും അന്തരീക്ഷം തണുപ്പുള്ളതാകാനും മഴ സഹായിച്ചതോടെ ആശ്വാസത്തിലാണ് ജനങ്ങൾ. വരും ദിവസങ്ങളിലും താപനിലയിൽ കൂടുതൽ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അഫയേഴ്സിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Meteorological Directorate) അറിയിച്ചു. കാലാവസ്ഥയിലെ മാറ്റങ്ങളും ചാറ്റൽമഴയും കാരണം റോഡുകളിൽ വഴുക്കലുണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

article-image

assassxa

You might also like

  • Lulu Exchange
  • Straight Forward

Most Viewed